Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Theft In Koonammavu

Ernakulam

കൂ​ന​മ്മാ​വി​ലെ മോഷണം: പോ​ലീ​സ് ഇ​രു​ട്ടി​ൽ ത​പ്പു​ന്നു​വെ​ന്ന്

വ​രാ​പ്പു​ഴ: കൂ​ന​മ്മാ​വി​ൽ പ​ട്ടാ​പ്പ​ക​ൽ വീ​ട് കു​ത്തി തു​റ​ന്ന് 13.83 പ​വ​ൻ സ്വ​ർ​ണ​വും 15,000 രൂ​പ​യും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ഇ​രു​ട്ടി​ൽ ത​പ്പി വ​രാ​പ്പു​ഴ പോ​ലീ​സ്. കൂ​ന​മ്മാ​വ് പ​ള്ളി​ക്ക​ട​വ് റോ​ഡി​ൽ ചു​ള്ളി​ക്കാ​ട് വീ​ട്ടി​ൽ ദേ​വ​സി​യു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് 13.83 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ വ​രാ​പ്പു​ഴ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി​യെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ ജൂ​ൺ 19ന് ​പ​ക​ൽ സ​മ​യ​ത്ത് ദേ​വ​സി​യും ഭാ​ര്യ ഷീ​ല​യും ആ​ശു​പ​ത്രി​യി​ൽ പോ​യ സ​മ​യ​ത്താ​ണ് വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തെ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ അ​ടു​ക്ക​ള വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​വ​ർ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​ഞ്ഞ​ത്.

ക​വ​ർ​ച്ച ന​ട​ന്ന് 24 മ​ണി​ക്കൂ​ർ പി​ന്നി​ടു​ന്ന​തി​ന് മു​ൻ​പ് അ​സം സ്വ​ദേ​ശി​ക​ളാ​യ നൂ​ർ മു​ഹ​മ്മ​ദ് അ​ലി (34), മു​ന്ന അ​ലി (32), ജാ​വേ​ദ് അ​ബ്ദു​ൾ ഖാ​ൻ (36), നൂ​ർ ജ​മാ​ൽ അ​ലി (23) എ​ന്നി​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി. എ​ന്നാ​ൽ ഇ​വ​രെ മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നോ മോ​ഷ്ടി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ എ​വി​ടെ​യെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നോ പോ​ലീ​സ് യാ​തൊ​രു ന​ട​പ​ടി​യും ഇ​തു​വ​രെ​യാ​യും സ്വീ​ക​രി​ക്കാ​ത്ത​ത് ദു​രൂ​ഹ​ത​യാ​ണെ​ന്ന് ഷീ​ല ആരോപിച്ചു.

വീ​ടി​ന്‍റെ പി​ൻ​വാ​തി​ൽ കു​ത്തി​ത്തു​റ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ഇ​രു​മ്പു​പാ​ര​യും മ​റ്റു​സാ​ധ​ന​ങ്ങ​ളും ക​ണ്ടെ​ടു​ത്തെ​ങ്കി​ലും പ്ര​തി​ക​ളെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യാ​നാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല. പ്ര​തി​ക​ൾ സ​ബ്ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് കു​ടും​ബം അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും പോ​ലീ​സ് അ​ലം​ഭാ​വം തു​രു​ക​യാ​ണെ​ന്നും നീ​തി ഉ​റ​പ്പാ​ക്ക​മെ​ന്നും ദേ​വ​സി​യും ഷീ​ല​യും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up